പാർലമെന്റിന്റെ ‘സ്പീക്കേഴ്‌സ്‌ റിസർച്ച്‌ ഇനിഷ്യേറ്റീവ്‌ (SRI) പദ്ധതിപ്രകാരം പാർലമെന്ററി പഠനങ്ങൾക്കായി നൽകുന്ന ലോക്‌സഭാ റിസർച്ച്‌ ഫെലോഷിപ്പിന്‌ ഇപ്പോൾ അപേക്ഷിക്കാം. 

പാർലമെന്റിനെക്കുറിച്ചോ പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചോ ബന്ധപ്പെട്ടുള്ള ഉയർന്ന നിലവാരമുള്ള പാർലമെന്ററി ആശയത്തെക്കുറിച്ചോ ഗവേഷണം നടത്താൻ ലോക്‌സഭാ സെക്രട്ടേറിയറ്റ്‌ റിസർച്ച്‌ ഫെലോഷിപ്പുകൾ അനുവദിക്കും.

മൗലികമായ പഠനങ്ങൾക്ക്‌ പരമാവധി രണ്ടുവർഷത്തേക്കാണ് ഫെലോഷിപ്പ്‌. പരമാവധി 10 ലക്ഷം രൂപ ലഭിക്കും. അപേക്ഷകന്‌/സ്കോളർക്ക്‌ 25 വയസ്സുണ്ടാവണം. ഉയർന്ന പ്രായം 70. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലൊന്നിൽ മാസ്റ്റേഴ്‌സ്‌ ബിരുദം വേണം.

മികച്ച അക്കാദമിക്‌ ചരിത്രവും ഈ മേഖലയുമായി ബന്ധപ്പെട്ട ശ്രേഷ്ഠമായ ഗവേഷണപ്രസിദ്ധീകരണങ്ങളും ഉണ്ടായിരിക്കണം.

വിവരങ്ങൾക്ക്‌: http://sri.nic.in. പൂരിപ്പിച്ച അപേക്ഷ ജനുവരി 10-നകം ലഭിക്കണം. അപേക്ഷയുടെ സോഫ്‌റ്റ്‌കോപ്പി sricell-lss@sansad.nic.in ലേക്ക്‌ മെയിൽചെയ്യുകയും വേണം.