റായ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നടത്തുന്ന വിവിധ പാരാമെഡിക്കല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം

ബി.എസ്‌സി. ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി (മൂന്നരവര്‍ഷം): ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ചുള്ള പ്ലസ് ടു.

ബി.എസ്‌സി. മെഡിക്കല്‍ ടെക്‌നോളജി ഇന്‍ റേഡിയോഗ്രാഫി (മൂന്നുവര്‍ഷം): ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് പഠിച്ചുള്ള പ്ലസ് ടു.

ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (മൂന്നുവര്‍ഷം + ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ്)  ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബയോളജി/മാത്തമാറ്റിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്‌ട്രോണിക്‌സ്/ സൈക്കോളജി എന്നിവയിലൊന്നും പഠിച്ചുള്ള പ്ലസ് ടു.

ബി.എസ്‌സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (മൂന്നുവര്‍ഷം): ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ചുള്ള പ്ലസ് ടു.

ബാച്ചിലര്‍ പ്രോഗ്രാം പ്രവേശനം തേടുന്നവര്‍ക്ക് നിര്‍ബന്ധമായി പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) വേണം.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ റേഡിയോതെറാപ്പി ടെക്‌നോളജി (രണ്ട് വര്‍ഷം + ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ്): ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളോടെ 50 ശതമാനം മാര്‍ക്ക് മൊത്തത്തില്‍ വാങ്ങിയുള്ള (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) ബി.എസ്‌സി. ബിരുദം.

ഒക്ടോബര്‍ 25ന് നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് എല്ലാ കോഴ്‌സുകളിലെയും പ്രവേശനം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌സ്, ജനറല്‍ നോളജ്/ ആപ്റ്റിറ്റിയൂഡ് എന്നിവയില്‍നിന്നും ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും.

കോഴ്‌സ് ഫീസ്

മൊത്തം കോഴ്‌സ് ഫീസ് ബാച്ചിലര്‍ പ്രോഗ്രാമിന് 3165 രൂപയും അഡ്വാന്‍സ്ഡ് ഡിപ്ലോമയ്ക്ക് 5856 രൂപയുമാണ്. രണ്ടിനും മാസ സ്‌റ്റൈപ്പെന്‍ഡ്: 500 രൂപ. അഡ്വാന്‍സ്ഡ് ഡിപ്ലോമയ്ക്ക് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ മാസം 5000 രൂപയാണ് സ്‌റ്റൈപ്പെന്‍ഡ്. അപേക്ഷ www.aiismraipur.edu.in വഴി ഒക്ടോബര്‍ 10 വരെ നല്‍കാം.

Content Highlights: Paramedical programs at the All India Institute of Medical Sciences, Raipur