ഗുജറാത്ത് ആനന്ദിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് (ഇര്‍മ), രണ്ടുവര്‍ഷ റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (റൂറല്‍ മാനേജ്‌മെന്റ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്ന ശേഷിക്കാര്‍ക്ക് 45 ശതമാനം)/തത്തുല്യ സി.ജി.പി.എ.യോടെ ബാച്ചിലര്‍ ബിരുദം (15 വര്‍ഷത്തെ പഠനത്തിലൂടെ നേടിയത്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതാ കോഴ്‌സിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ ജൂലായ് ഒന്നിനകം യോഗ്യതാപരീക്ഷ ജയിച്ചിരിക്കണം. സെപ്റ്റംബര്‍ 30-നകം യോഗ്യത തെളിയിച്ചിരിക്കണം. അപേക്ഷകര്‍ക്ക് കാറ്റ് 2021/സാറ്റ് 2022 സ്‌കോര്‍ വേണം.

അപേക്ഷ ജനുവരി 15-നകം www.irma.ac.in വഴി നല്‍കാം. കാറ്റ്/സാറ്റ് സ്‌കോര്‍ പരിഗണിച്ച് അപേക്ഷകരെ രണ്ടാം റൗണ്ടിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. രണ്ടാം റൗണ്ടില്‍ റിട്ടണ്‍ എബിലിറ്റി ടെസ്റ്റ് (ഡബ്ല്യു.എ.ടി.), പേഴ്‌സണല്‍ ഇന്റര്‍വ്യൂ (പി.ഐ.) എന്നിവ ഉണ്ടാകും.

Content Highlights: p.g diploma in rural management institute