കേരള സര്‍വകലാശാലയുടെ ഫിലോസഫി പഠനഗവേഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് ആന്‍ഡ് റിസര്‍ച്ച് നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.

കോഴ്‌സ് കാലാവധി: ഒരുവര്‍ഷം. ഫീസ്: 20,000 രൂപ. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം (ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയന്‍സ് വിഷയങ്ങളില്‍ ബിരുദം). അവസാനതീയതി ഡിസംബര്‍ 30. അപേക്ഷാഫോറം www.cpcruok.comല്‍ ലഭിക്കും. അപേക്ഷാഫോറം ഫിലോസഫി പഠനഗവേഷണവകുപ്പിന്റെ ഓഫീസില്‍നിന്ന് നേരിട്ടുവാങ്ങാം. വിവരങ്ങള്‍ക്ക്: 9447586802.

Content Highlights: P.G. Diploma in Philosophical Counseling