കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററുമായി സഹകരിച്ചു നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റല്‍ ന്യൂറോളജി (പി.ജി.ഡി.ഡി.എന്‍.), പി.ജി. ഡിപ്ലോമ ഇന്‍ അഡോളസെന്റ് പീഡിയാട്രിക്‌സ് (പി.ജി.ഡി.എ.പി.) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

യോഗ്യത: എം.ബി.ബി.എസ്., എം.ഡി./ഡി.എന്‍.ബി./എം.എന്‍.എ.എം.എസ്./ഡി.സി.എച്ച്. എന്നിവയില്‍ കേരളസര്‍വകലാശാല അംഗീകൃത ബിരുദം. കോഴ്‌സ് കാലാവധി: ഒരുവര്‍ഷം.

ഉയര്‍ന്ന പ്രായപരിധിയില്ല. കോഴ്‌സ് ഫീസ്: 25,000. www.keralauniverstiy.ac.inല്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോറം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 31നുമുമ്പ് ഡയറക്ടര്‍, സി.എ.സി.ഇ.ഇ., യൂണിവേഴ്‌സിറ്റി ഓഫ് കേരള, സ്റ്റുഡന്റ്‌സ് സെന്റര്‍ കാമ്പസ്, പി.എം.ജി. ജങ്ഷന്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 0471 2302523.

Content Highlights: P.G. Diploma in Developmental Neurology and Adolescent Pediatrics