കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ആന്‍ഡ് ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വേര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്‌സ് എന്നിവയാണ് കോഴ്‌സുകള്‍.

അടിസ്ഥാന യോഗ്യത: പത്ത്, പ്ലസ്ടു ഡിപ്ലോമ, ഡിഗ്രി. ksg.ketlron.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോറം ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 8590605260, 04712325154

Content Highlights: Online, offline and hybrid vocational courses at Keltron