പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയ ഒക്യുപ്പേഷണല്‍ തെറാപ്പി കോഴ്സിലേക്ക് അപേക്ഷിക്കാം.
ഹയര്‍സെക്കന്‍ഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
വിഷയങ്ങള്‍ ഓരോന്നും പ്രത്യേകം ജയിക്കണം. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്), ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസില്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എന്‍.ഐ.പി.എം. ആര്‍.) എന്നീ കോളേജുകളിലാണ് കോഴ്സ്.
2020-ലെ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ www.lbscentre.kerala.gov.in-ല്‍ കോളേജ് ഓപ്ഷനുകള്‍ പത്തിന് വൈകീട്ട് അഞ്ചിനകം നല്‍കണം.
Content Highlights: Occupational therapy graduation course, apply till november 10