ഭുവനേശ്വര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍) ഓഗസ്റ്റ് സെഷനിലെ ഗവേഷണ (പിഎച്ച്.ഡി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മേഖലയും പ്രവേശന യോഗ്യതയും:

* ബയോളജിക്കല്‍: മാസ്റ്റേഴ്‌സ്/എം.ടെക്./എം.ഫാം.  മേഖലകള്‍: അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, ബയോളജി, ലൈഫ് സയന്‍സസ്, ഫാര്‍മസി, വെറ്ററിനറി സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സസ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്

* കെമിക്കല്‍: മാസ്‌റ്റേഴ്‌സ് ഇന്‍ കെമിസ്ട്രി/കെമിസ്ട്രിയിലെ അനുബന്ധ മേഖലകള്‍; ബേസിക് സയന്‍സസിലെ മാസ്റ്റേഴ്‌സും കെമിസ്ട്രിയില്‍ ബി.എസ്‌സി./ കെമിസ്ട്രി വിഷയമായുള്ള ബി.എസ്‌സി.; എം.ടെക്. അപ്ലൈഡ് കെമിസ്ട്രി/കംപ്യൂട്ടര്‍ സയന്‍സ്.

* കംപ്യൂട്ടര്‍ സയന്‍സ്: മാസ്റ്റേഴ്‌സ്  കംപ്യൂട്ടര്‍ സയന്‍സ്/മാത്തമാറ്റിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്/അനുബന്ധ മേഖലകള്‍

* എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി: മാസ്റ്റേഴ്‌സ്/എം.ടെക്./എം.ഇ.  ഫിസിക്‌സ്/ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ്/ജിയോളജി/ജിയോഫിസിക്‌സ്/എര്‍ത്ത് സയന്‍സ്/കെമിസ്ട്രി/സ്‌പേസ്/അറ്റ്‌മോസ്ഫറിക് ആന്‍ഡ് ഓഷ്യാനിക് സയന്‍സസ്/എന്‍ജിനിയറിങ് ഫിസിക്‌സ്/മെക്കാനിക്കല്‍/സിവില്‍/കംപ്യൂട്ടര്‍. എം.എസ്‌സി.ക്കാര്‍ക്ക് മാത്തമാറ്റിക്കല്‍/കെമിക്കല്‍/ ഫിസിക്കല്‍ സയന്‍സ് ബാച്ചലര്‍ ബിരുദം വേണം.

* ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്മാസ്റ്റേഴ്‌സ് സോഷ്യല്‍ സയന്‍സസ്/ അനുബന്ധ വിഷയങ്ങളില്‍

* മാത്തമാറ്റിക്കല്‍: മാസ്റ്റേഴ്‌സ്

* ഫിസിക്കല്‍: മാസ്റ്റേഴ്‌സ്  ഫിസിക്‌സ്, എം.ഇ./എം.ടെക്.  അപ്ലൈഡ് ഫിസിക്‌സ്.

മാസ്റ്റേഴ്‌സ് മാര്‍ക്ക് വ്യവസ്ഥ: 60 ശതമാനം (ഹ്യുമാനിറ്റീസ് 55 ശതമാനം)

അപേക്ഷകര്‍ മേഖലയ്ക്കനുസരിച്ച് നിശ്ചിത ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയിരിക്കണം.

വിശദവിവരങ്ങള്‍ https://www.niser.ac.in ല്‍ (ലേറ്റസ്റ്റ് ന്യൂസ് ലിങ്കില്‍.) അപേക്ഷ മേയ് ഒന്നുവരെ ഓണ്‍ലൈനായി നല്‍കാം. മാത്തമാറ്റിക്കല്‍ സയന്‍സസിന് മേയ് 30 വരെ അപേക്ഷിക്കാം.

Content Highlights: NISER invites application for research