ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (നൈപര്‍) പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
മെഡിസിനല്‍ കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ അനാലിസിസ്, ഫാര്‍മക്കോളജി ആന്‍ഡ് ടോക്‌സിക്കോളജി, ഫാര്‍മസ്യൂട്ടിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി (പ്രോസസ് കെമിസ്ട്രി) തുടങ്ങിയ വിഷയങ്ങളിലാണ് അവസരം.
യോഗ്യത: എം.എസ്.(ഫാം), എം.ഫാം., എം.ടെക്. (ഫാം), എം.എസ്‌സി., എം.ഇ., എം.വി.എസ്.സി., എം.ഡി. എന്നിവയിലൊന്ന് വേണം. വിഷയങ്ങള്‍ ഇവയില്‍ ഒന്നാകാം: മെഡിസിനല്‍ കെമിസ്ട്രി, പ്രോസസ് കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, നാച്വറല്‍ പ്രോഡക്ട്‌സ്, ഫാര്‍മക്കോളജി ആന്‍ഡ് ടോക്‌സിക്കോളജി, ലൈഫ് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്‌സ്, ഫോര്‍മുലേഷന്‍സ്, ഫാര്‍മക്കോ ഇന്‍ഫര്‍മാറ്റിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍ അനാലിസിസ്, ബയോമെഡിക്കല്‍ എന്‍ജിനിയറിങ്. എം.എസ്‌സി. (ഓര്‍ഗാനിക്/അനലറ്റിക്കല്‍ കെമിസ്ട്രി), എം.ബി.എ.(ഫാം) ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷാര്‍ഥിക്ക് ഡി.എസ്.ടി., ഡി.ബി.ടി., സി.എസ്.ഐ.ആര്‍., ഐ.സി.എം.ആര്‍., ഡി.എസ്.ടി. ഇന്‍സ്പയര്‍. എന്നിവയിലൊരു ഫെലോഷിപ്പുണ്ടായിരിക്കണം. അപേക്ഷ ആമുഖക്കത്ത്, സി.വി. എന്നിവ സഹിതം, dean.niperhyd@gov.in ലേക്ക് അയക്കണം.
Content Highlights: NIPER invites application for research, apply now