നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) വിവിധ കാമ്പസുകളില്‍ നടത്തുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.); രണ്ടരവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, അസം എന്നീ കാമ്പസുകളിലാണ് ബാച്ചിലര്‍ പ്രോഗ്രാമുള്ളത്. അഹമ്മദാബാദ്, ബെംഗളൂരു, ഗാന്ധിനഗര്‍ കാമ്പസുകളിലാണ് മാസ്റ്റേഴ്‌സ് പ്രോഗ്രാം നടത്തുന്നത്.
* ബാച്ചിലര്‍ പ്രോഗ്രാമിലെ ഡിസൈന്‍ സ്‌പെഷ്യലൈസേഷനുകള്‍: അഹമ്മദാബാദ് ആനിമേഷന്‍ ഫിലിം, എക്‌സിബിഷന്‍, ഗ്രാഫിക്, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍, സിറാമിക് ആന്‍ഡ് ഗ്ലാസ്, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍, പ്രൊഡക്ട്, ടെക്‌സ്‌റ്റൈല്‍.
ആന്ധ്രാപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, അസം കാമ്പസുകള്‍: ഇന്‍ഡസ്ട്രിയല്‍, കമ്യൂണിക്കേഷന്‍, ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍.
ബി.ഡിസ്. പ്രോഗ്രാമില്‍ ആദ്യവര്‍ഷം ഫൗണ്ടേഷന്‍ കോഴ്‌സാണ്. തുടര്‍ന്ന് സ്‌പെഷ്യലൈസേഷന്‍ അനുവദിക്കും.
* ബിരുദാനന്തരബിരുദം: അഹമ്മദാബാദ് ആനിമേഷന്‍ ഫിലിം, സിറാമിക് ആന്‍ഡ് ഗ്ലാസ്, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍, ഗ്രാഫിക്, പ്രൊഡക്ട്, ടെക്‌സ്െറ്റെല്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍. ഗാന്ധിനഗര്‍ ഫോട്ടോഗ്രാഫി, ടോയ് ആന്‍ഡ് ഗെയിം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഓട്ടോമൊബൈല്‍, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈന്‍ മാനേജ്‌മെന്റ്, അപ്പാരല്‍, ലൈഫ് സ്‌റ്റൈല്‍ അക്‌സസറി.
ബെംഗളൂരുയൂണിവേഴ്‌സല്‍, ഡിജിറ്റല്‍ ഗെയിം, ഇന്‍ഫര്‍മേഷന്‍, ഇന്ററാക്ഷന്‍, ഡിസൈന്‍ ഫോര്‍ റീട്ടെയില്‍ എക്‌സ്പീരിയന്‍സ്.
യോഗ്യത
ബി.ഡിസ്: ഹയര്‍ സെക്കന്‍ഡറി/തത്തുല്യ കോഴ്‌സ് ജയിച്ചിരിക്കണം. ഏതു സ്ട്രീമില്‍ (ആര്‍ട്‌സ്/സയന്‍സ്/കൊമേഴ്‌സ്/ഹ്യുമാനിറ്റീസ്) പഠിച്ചവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷ 2020'21ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
എം.ഡിസ്: പ്ലസ്ടു കഴിഞ്ഞ് ഇനി നല്‍കിയിട്ടുള്ള ഒരു യോഗ്യത നേടിയിരിക്കണം/നേടണം.
(i) കുറഞ്ഞത് നാലുവര്‍ഷ കോഴ്‌സിലൂടെയുള്ള ബിരുദം (2021 ജൂലായ്/ഓഗസ്റ്റിനകം) (ii) കുറഞ്ഞത് മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലൂടെയുള്ള ബിരുദം (2020നകം) (iii) ഡിസൈന്‍/ഫൈന്‍ ആര്‍ട്‌സ്/അപ്ലൈഡ് ആര്‍ട്‌സ്/ആര്‍ക്കിടെക്ചര്‍ എന്നിവയിലൊന്നില്‍ കുറഞ്ഞത് നാലുവര്‍ഷ, മുഴുവന്‍സമയ കോഴ്‌സിലൂടെ നേടിയ ഡിപ്ലോമ (2021 ജൂലായ്/ഓഗസ്റ്റിനകം).
പ്രവേശനപരീക്ഷ
രണ്ടു കോഴ്‌സുകളിലെയും പ്രവേശനം രണ്ടു ഘട്ടമായി നടത്തുന്ന ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡാറ്റ്) പ്രിലിംസ്, ഫൈനല്‍ വഴിയാണ്. പ്രിലിംസ് മാര്‍ച്ച് 14ന്. പരീക്ഷയുടെ വിശദാംശങ്ങള്‍, മാതൃകാ ചോദ്യപേപ്പര്‍ എന്നിവ https://admissions.nid.edu/ ല്‍ ലഭിക്കും.
അപേക്ഷ https://admissions.nid.edu/ വഴി ഫെബ്രുവരി ഏഴിന് വൈകീട്ട് നാലുവരെ നല്‍കാം.
Content Highlights: NID invites application for design courses, apply till february 7