ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 13-ന് നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ഉത്തരസുചിക നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് എന്‍.ടി.എയുടെ www.nta.ac.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഉത്തരസുചിക ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. 

E1- E6, F1-F6, G1-G6, H1-H6 സെറ്റുകളുടെ ഉത്തരസൂചികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 15.97 ലക്ഷം വിദ്യാര്‍ഥികളാണ് മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പരിഗണിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. രാജ്യവ്യാപകമായി 3843 കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റായാണ് പരീക്ഷ നടത്തിയത്.
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

Content Highlights: NEET 2020 Official Answer Key Released By NTA