ർവീസിലുള്ള അധ്യാപകർ, ടീച്ചർ എജ്യുക്കേറ്റർമാർ, സ്കൂൾ ഭരണാധികാരികൾ, ഗൈഡൻസ് പരിശീലനം ലഭിക്കാത്തവർ എന്നിവരെ ഉദ്ദേശിച്ച് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) നടത്തുന്ന ഗൈഡൻസ് ആൻഡ് കാൺസലിങ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷമാണ് പ്രോഗ്രാം ദൈർഘ്യം. തിയറി, പ്രാക്ടിക്കൽ, ഇന്റേൺഷിപ്പ് എന്നിവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി. 2021 ജനവരിമുതൽ ജൂൺവരെ വിദൂരപഠന രീതിയിലാകും പഠനം. ജൂലായ്-സെപ്റ്റംബർ കാലയളവിൽ നിശ്ചിത സ്റ്റഡി സെന്ററിൽ മുഖാമുഖപഠനം ഉണ്ടാകും. ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇന്റേൺഷിപ്പാണ്.

ടീച്ചിങ് ഡിഗ്രിയുള്ള ഇൻ-സർവീസ് ടീച്ചർമാർ, ടീച്ചിങ് ഡിഗ്രിയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഇപ്പോൾ ജോലിയിൽ ഇല്ലാത്ത ബിരുദധാരികൾ, സൈക്കോളജി, എജ്യുക്കേഷൻ, സോഷ്യൽ വർക്ക്, ചൈൽഡ് ഡെവലപ്മെന്റ്, സ്പെഷ്യൽ എജ്യുക്കേഷൻ എന്നിവയിലൊന്നിലെ ബിരുദാനന്തര ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യതാപ്രോഗ്രാമിൽ 50 ശതമാനം മാർക്ക് (പട്ടിക വിഭാഗങ്ങൾക്ക് 45 ശതമാനം) വേണം.

ഷില്ലോങ്, മൈസൂരു, ഭുവനേശ്വർ, ഭോപാൽ, അജ്മിർ എന്നീ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജ്യുക്കേഷൻ, ന്യൂഡൽഹി എൻ.സി.ഇ.ആർ.ടി. ഡിപ്പാർട്ടമെന്റ് ഓഫ് എജ്യുക്കേഷണൽ സൈക്കോളജി ആൻഡ് ഫൗണ്ടേഷൻ ഓഫ് എജ്യുക്കേഷൻ (ഡി.ഇ.പി.എഫ്.ഇ.) എന്നീ കേന്ദ്രങ്ങളിലോരോന്നിലും 50 പേർക്ക് വീതം പ്രവേശനം നൽകും.

അപേക്ഷ https://ncert.nic.in/dcgc.php വഴി നവംബർ 30 വരെ നൽകാം.

Content Highlights: NCERT invites application for Guidance and Counselling diploma