ചെന്നൈ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ (ഐ.എം.യു.) അഫിലിയേഷനുള്ള ഏഴു സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ് (ഡി.എന്‍.എസ്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് മൂന്നിനുംകൂടി 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തുല്യ യോഗ്യത നേടിയവര്‍, അവസാന വര്‍ഷത്തില്‍ 55 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഇലക്‌ട്രോണിക്‌സ് (ഫിസിക്‌സ് ഒരു വിഷയമായി പഠിച്ച്) ബി.എസ്‌സി. നേടിയവര്‍, 50 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്. നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷകര്‍ക്ക് ഇംഗ്ലീഷിന് 10/12/ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം. 1.4.2021ന് കുറഞ്ഞ പ്രായം 17 വയസ്സ്. ഉയര്‍ന്ന പ്രായം ആണ്‍കുട്ടികള്‍ക്ക് 25, പെണ്‍കുട്ടികള്‍ക്ക് 27. മെഡിക്കല്‍ നിലവാരം തൃപ്തിപ്പെടുത്തണം. മാര്‍ച്ച് 13ന് നടത്തുന്ന ഓണ്‍ലൈന്‍ പ്രോക്ടേര്‍ഡ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴിയാകും പ്രവേശനം. 

ഇംഗ്ലീഷ്, ജനറല്‍ ആപ്റ്റിറ്റിയൂഡ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്നുമാകും ചോദ്യങ്ങള്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 28 വരെ https://www.imu.edu.in വഴി നടത്താം. ഐ.എം.യു. കാമ്പസുകളിലെ പ്രവേശനത്തില്‍ മാത്രം താത്പര്യമുള്ളവര്‍ ഇതിന് രജിസ്റ്റര്‍ ചെയ്യരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.imu.edu.in കാണുക.

Content Highlights: Nautical science diploma in IMU affiliated colleges