നാഷണല്‍ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.ആര്‍.ടി.ഐ.) വഡോദര ഗുജറാത്ത് ബിരുദം, പി.ജി, ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദതല പ്രോഗ്രാമുകളും ഓരോന്നിന്റെയും പ്രവേശനയോഗ്യതയും:

* ബി.ബി.എ.: ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജ്‌മെന്റ് മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു/തത്തുല്യ യോഗ്യത.

* ബി.എസ്‌സി: ട്രാന്‍സ്‌പോര്‍ട്ടേ ഷന്‍ ടെക്‌നോളജി സയന്‍സ് സ്ട്രീമില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ് ടു/തത്തുല്യ യോഗ്യത.

* ബി.ടെക്.: (i) റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനിയറിങ് (ii) റെയില്‍ സിസ്റ്റംസ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (iii) മെക്കാനിക്കല്‍ ആന്‍ഡ് റെയില്‍ എന്‍ജിനിയറിങ് (ഈ കോഴ്‌സ് ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്  ഐ. ആര്‍.ഐ.എം.ഇ.ഇ. ജാമല്‍പുരില്‍വെച്ചാണ് നടത്തുന്നത്) സയന്‍സ് സ്ട്രീമില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് 55 ശതമാനം മാര്‍ക്ക് നേടി പ്ലസ്ടു/തത്തുല്യ യോഗ്യത നേടിയിരിക്കണം. ജെ.ഇ.ഇ. മെയിന്‍ 2021ല്‍ ഒരു സ്‌കോര്‍ ഉണ്ടായിരിക്കണം.

ബി.ബി.എ., ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനം. എന്‍.ആര്‍.ടി.ഐ. അണ്ടര്‍ ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് വഴിയാണ്.

* എം.ബി.എ.: (i) ട്രാന്‍ സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് (ii) സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്.

* എം.എസ്‌സി.: (i) ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജി ആന്‍ഡ് പോളിസി (ii) ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് അനലറ്റിക്‌സ് (iii) റെയില്‍വേ സിസ്റ്റംസ് എന്‍ജിനിയറിങ് ആന്‍ഡ് ഇന്റഗ്രേഷന്‍ (യു.കെ. ബര്‍മിങാം സര്‍വകലാശാലയുമായി സഹകരിച്ച്) മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് മൊത്തം 55 ശതമാനം മാര്‍ക്ക്/ തത്തുല്യ സി.ജി.പി.എ/സി.പി. ഐ.യോടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം.

വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക്പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.

മാസ്റ്റേഴ്‌സ്, ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന്റെ ഭാഗമായി എന്‍.ആര്‍.ടി.ഐ. പി.ജി. എന്‍ട്രന്‍സ് ടെസ്റ്റ് നടത്തും. പ്രവേശനപരീക്ഷ ഓഗസ്റ്റ് ഒന്നിന്. ബി.ബി.എ., ബി.എസ്‌സി., എം. എസ്‌സി., എം.ബി.എ. പ്രോഗ്രാമുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ https://www.nrti.edu.in വഴി ജൂലായ് 21 വരെ നല്‍കാം. ബി.ടെക്. അപേക്ഷ ഓഗസ്റ്റ് 20 വരെ നല്‍കാം.

Content Highlights: National Rail and Transportation institute invites application for UG, PG