കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡല്‍ഹി നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ഹിസ്റ്ററി കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജിയിലെ വിവിധ മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

* എം.എ.ഹിസ്റ്ററി ഓഫ് ആര്‍ട്ട്: 50 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡോടെ ബാച്ചിലര്‍ ബിരുദം. സോഷ്യല്‍ സയന്‍സസ്/ ലിബറല്‍ ആര്‍ട്‌സ്/ഫൈന്‍ ആര്‍ട്‌സ് പശ്ചാത്തലം അഭികാമ്യം.

* എം.എ.കണ്‍സര്‍വേഷന്‍: 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി, ബയോളജി, ബയോടെക്‌നോളജി, മൈക്രോബയോളജി, വിഷ്വല്‍/ഫൈന്‍ ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, ടെക്‌നോളജി ബിരുദം അല്ലെങ്കില്‍, പ്ലസ്ടു സയന്‍സ് സ്ട്രീമില്‍ പഠിച്ചശേഷം 50 ശതമാനം മാര്‍ക്കോടെ നേടിയ ഹിസ്റ്ററി, ജ്യോഗ്രഫി, ആന്ത്രോപ്പോളജി, ആര്‍ക്കിയോളജി, അനുബന്ധ വിഷയത്തിലെ ബിരുദം

* എം.എ.മ്യൂസിയോളജി: 50 ശതമാനം മാര്‍ക്കോടെ ആര്‍ട്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് സ്ട്രീമില്‍ ബിരുദം. ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്‍ഡ് മ്യൂസിയം സ്റ്റഡീസ് പശ്ചാത്തലമോ അതുമായി ബന്ധപ്പെട്ട വിഷയത്തിലെ പി.ജി. ഡിപ്ലോമയോ അഭികാമ്യം. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ റെഗുലര്‍ സര്‍വീസുള്ള ഇന്‍സര്‍വീസ് ജീവനക്കാര്‍ക്കും അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷയും രേഖകളും ഓഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിനകം ara.nmi@gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: www.nmi.gov.in

Content Highlights: National museum institue of art history conservation invites application for Masters