വ്യത്യസ്തമായി ചിന്തിക്കാനും അത് അവതരിപ്പിക്കാനുള്ള കഴിവും നിങ്ങള്‍ക്കുണ്ടോ? വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് ആകര്‍ഷകമാക്കല്‍, പുതിയ ഫാഷനുകള്‍ അവതരിപ്പിക്കല്‍, നിത്യേന ഉപയോഗിക്കുന്ന സാധനങ്ങള്‍ നൂതനരീതിയില്‍ അവതരിപ്പിക്കാനുള്ള കഴിവ് ഇത്രയുമുണ്ടെങ്കില്‍ തീര്‍ച്ചയായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (എന്‍.ഐ.എഫ്.ടി.) പഠിക്കണം. നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനും ശരിയായ വഴിയിലൂടെ മുന്നോട്ടു പോകാനും എന്‍.ഐ.എഫ്.ടി. സഹായിക്കും.  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 16 കേന്ദ്രങ്ങളിലായി ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

കോഴ്‌സുകള്‍

  • ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (അപ്പാരല്‍ പ്രൊഡക്ഷന്‍): പ്ലസ് ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് വിജയം. 
  • ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (സ്‌പെഷലൈസേഷന്‍  ആക്‌സസറി, ഫാഷന്‍, നിറ്റ്പിയര്‍, ലതര്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ ഫാഷന്‍ കമ്യൂണിക്കേഷന്‍): പ്ലസ് ടു വിജയം. കേന്ദ്ര/സംസ്ഥാന ബോര്‍ഡുകള്‍, നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍, കുറഞ്ഞത് അഞ്ച് വിഷയത്തോടെ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ AICTE യോ സംസ്ഥാന സാങ്കേതിക ബോര്‍ഡോ അംഗീകരിച്ച ത്രിവത്സര/ചതുര്‍വര്‍ഷ ഡിപ്ലോമ 
  • മാസ്റ്റര്‍ ഓഫ് ഡിസൈന്‍, മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ്: ബിരുദം. NIFTല്‍ നിന്നോ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നോ എടുത്ത ബിരുദതല ഡിസൈന്‍ യോഗ്യത.
  • മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി: NIFT ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി ബിരുദമോ, അംഗീകൃതസ്ഥാപനത്തിലെ ബി.ടെക്/ബി.ഇ. ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

 

പ്രവേശന പരീക്ഷ

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.  കോഴ്‌സിനനുസരിച്ച് പരീക്ഷയ്ക്ക് ജനറല്‍ എബിലിറ്റി ടെസ്റ്റ് (GAT), ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (CAT) എന്നിവ  അഭിമുഖീകരിക്കണം. GAT എല്ലാ കോഴ്‌സുകള്‍ക്കും ബാധകമാണ്. ബാച്ചിലര്‍ ഓഫ് ഡിസൈന്‍, മാസ്റ്റര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാമുകള്‍ക്കുള്ള തിരഞ്ഞെടുപ്പിന് GAT യും CAT യും ഉണ്ടാകും. മറ്റുള്ളവയ്ക്ക് GAT മാത്രം. ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്യൂണിക്കേഷന്‍ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍, അനലറ്റിക്കല്‍ ആന്‍ഡ് ലോജിക്കല്‍ എബിലിറ്റി, ജനറല്‍ നോളജ്, കറന്റ് അഫയേഴ്‌സ് എന്നീ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങളുണ്ടാകും.  Bdes പ്രവേശനത്തിന് രണ്ടാംഘട്ടത്തില്‍ ഡിറ്റിയുവേഷന്‍ ടെസ്റ്റും ഉണ്ടായിരിക്കും. മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും രണ്ടാം ഘട്ടത്തിലുണ്ടാകും. പരീക്ഷാ കേന്ദ്രങ്ങള്‍: കൊച്ചി, കണ്ണൂര്‍

കേരളത്തില്‍

എന്‍.ഐ.എഫ്.ടി. ക്യാംപസ് കണ്ണൂരുണ്ട്. ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാമിന് ഫാഷന്‍, ടെക്‌സ്‌റ്റൈല്‍, നിറ്റ്പിയര്‍ ഡിസൈന്‍ പ്രോഗ്രാമുകള്‍ക്ക് 30 വീതവും ഫാഷന്‍ കമ്യൂണിക്കേഷന് 30 ഉം സീറ്റുണ്ട്. ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി 30 സീറ്റുണ്ട്. പി.ജി. തലത്തില്‍ ഇവിടെ മാസ്റ്റര്‍ ഓഫ് ഡിസൈന്‍, മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് എന്നിവയ്ക്ക് 30 വീതം സീറ്റുണ്ട്. 


വിവരങ്ങള്‍ക്ക്: http://applyadmission.net/nift2018