നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) 17 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷന്‍ ഡിസൈനിങ്/ടെക്‌നോളജി/മാനേജ്‌മെന്റ് മേഖലകളിലെ യു.ജി.പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

കാമ്പസുകള്‍

കണ്ണൂര്‍, ബെംഗളൂരു, ഭോപാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പട്‌ന, പഞ്ച്കുല, റായ്ബറേലി, ഷില്ലോങ്, കംഗ്‌റ, ജോദ്പുര്‍, ഭുവനേശ്വര്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് കാമ്പസുകള്‍.

കണ്ണൂര്‍ കേന്ദ്രത്തിലെ പ്രോഗ്രാമുകള്‍: ബി.ഡിസ്.ഫാഷന്‍ ഡിസൈന്‍, ടെക്‌സ്‌െറ്റെല്‍ ഡിസൈന്‍, നിറ്റ് വിയര്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍; ബി.എഫ്.ടെക്. മാസ്റ്റേഴ്‌സ്: എം.ഡിസ്., എം.എഫ്.എം.

കണ്ണൂരില്‍ ഉള്‍പ്പടെ ആറു കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് ഡൊമിസൈല്‍ വിഭാഗത്തില്‍ സൂപ്പര്‍ ന്യൂമററി സീറ്റുകളുണ്ട്. പ്ലസ്ടു കേരളത്തില്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് കണ്ണൂരിലെ ഡൊമിസൈല്‍ വിഭാഗ സീറ്റിന് അര്‍ഹത. അപേക്ഷാ സമയത്ത് ഇതിലേക്ക് താത്പര്യം അറിയിക്കണം. സാധാരണ പ്രവേശനത്തിനും ഇവരെ പരിഗണിക്കും.

യു.ജി. കോഴ്‌സുകള്‍

•ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.): ഫാഷന്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, അക്‌സസറി ഡിസൈന്‍, ടെക്‌സ്‌െറ്റെല്‍ ഡിസൈന്‍, നിറ്റ് വിയര്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നീ സവിശേഷ മേഖലകളിലാണ് ബി.ഡിസ്. പ്രോഗ്രാം ഉള്ളത്. പ്ലസ്ടു/തത്തുല്യ യോഗ്യത (ഏതു സ്ട്രീമില്‍ നിന്നുമാകാം) നേടിയവര്‍ക്ക് അപേക്ഷിക്കാം. നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് ടു തല യോഗ്യത (അഞ്ച് വിഷയത്തോടെ) ഉള്ളവര്‍ക്കും അപേക്ഷിക്കാം.

•അപ്പാരല്‍ പ്രൊഡക്ഷന്‍ ബി.എഫ്.ടെക്: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പഠിച്ച്, പ്ലസ് ടു/തത്തുല്യം/നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് ടു തല യോഗ്യത (ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ഉള്‍?െപ്പടെ കുറഞ്ഞത് അഞ്ച് വിഷയങ്ങള്‍) നേടിയവര്‍, മൂന്ന്/നാല് വര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായം 2022 ഓഗസ്റ്റ് ഒന്നിന് 24 വയസ്സില്‍ താഴെയാകണം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവുണ്ട്.

പി.ജി. പ്രോഗ്രാമുകള്‍

മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് (എം.എഫ്.എം.), മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (എം.എഫ്.ടെക്.). മാസ്റ്റേഴ്‌സ് പ്രവേശനത്തിന് പ്രായപരിധിയില്ല. ഓരോ മാസ്റ്റേഴ്‌സ് പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത nift.ac.in/admission/ ലിങ്കിലും niftadmissions.in ലും ലഭിക്കും.

പ്രവേശന പരീക്ഷ

എല്ലാ കോഴ്‌സുകള്‍ക്കും പ്രവേശനപരീക്ഷ (എഴുത്തുപരീക്ഷ) ഉണ്ടാകും. ബി.ഡിസ്. പ്രവേശനത്തിന് ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നിവയടങ്ങുന്ന പ്രവേശന പരീക്ഷയാണ് ആദ്യഘട്ടം. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സിറ്റുവേഷന്‍ ടെസ്റ്റ് ഉണ്ടാകും. ബി.എഫ്.ടെക്. പ്രവേശനത്തിന് ജനറല്‍ എബിലിറ്റി ടെസ്റ്റ് ഉണ്ടാകും. മാസ്റ്റേഴ്‌സ് പ്രവേശന പരീക്ഷകളുടെ ഘടന പ്രോ?െസ്പക്ടസില്‍ വിശദീകരിച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് നടത്തുന്ന യു.ജി./പി.ജി. പ്രവേശനപരീക്ഷകള്‍ക്ക് കണ്ണൂര്‍, കൊച്ചി, എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

സീറ്റ്

ബി.ഡിസ്.  3265, ബി.എഫ്.ടി.  608, മാസ്റ്റേഴ്‌സ്  1150 ( മൊത്തം 5023).

അപേക്ഷ

അപേക്ഷ ജനുവരി 17 വരെ nift.ac.in/admission വഴി നല്‍കാം. യോഗ്യതാ പ്രോഗ്രാം അന്തിമ പരീക്ഷ 2021-2022ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 3000 രൂപ (പട്ടിക, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 1500 രൂപ). സാധാരണ ഫീസിനൊപ്പം, ലേറ്റ് ഫീസ് 5000 രൂപ നല്‍കി ജനുവരി 18 മുതല്‍ ജനുവരി 22 വരെ അപേക്ഷിക്കാം.

Content Highlights: National Institute of Fashion Technology Admissions 2021