നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് എം.ഡി/എം.എസ്/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കുള്ള നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) - പി.ജി 2018 , ഡെന്റല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള നീറ്റ് - എം.ഡി.എസ് 2018 പരീക്ഷകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. 

നീറ്റ്-പിജി: യോഗ്യത; ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ പ്രകാരം എം.ബി.ബി.എസ് ഡിഗ്രി/പ്രൊവിഷണല്‍ എം.ബി.ബി.എസ് പാസ് സര്‍ട്ടിഫിക്കറ്റും എം.സി.ഐ/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന എം.ബി.ബി.എസ്/തത്തുല്യ യോഗ്യതയുടെ സ്ഥിരം/താത്ക്കാലിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ 2018 മാര്‍ച്ച് 30 ന് മുന്‍പോ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 

നീറ്റ്- എം.ഡി.എസ്: യോഗ്യത; ഡെന്റല്‍ സര്‍ജറിയില്‍ അംഗീകൃത ബിരുദം. സ്‌റ്റേറ്റ് ഡെന്റല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. താല്‍ക്കാലികമോ സ്ഥിരമോ ആയ രജിസ്‌ട്രേഷന്‍ നേടണം. അംഗീകൃത ഡെന്റല്‍ കോളേജില്‍ ഒരു വര്‍ഷ നിര്‍ബന്ധിത റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനുള്ള കട്ട് ഓഫ് തിയ്യതി 2018 മാര്‍ച്ച് 31 ആണ്. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://nbe.edu.in/

 

അപേക്ഷിക്കേണ്ട അവസാന തീയതി: നവംബര്‍ 27 വരെ
പരീക്ഷ: 2018 ജനുവരി ഏഴ്
ഫലം പ്രഖ്യാപിക്കല്‍: ജനുവരി 31 നകം

ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 1800 111 700/1800 111 800 (തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ)

Content highlight: National Board of Examinations, NEET PG 2018, MD/MS and PG Diploma Courses, NEET MDS 2018, Dental PG course, Master in Dental Surgery