ർകിടെക്ചർ അഭിരുചി പരീക്ഷയായ 'നാറ്റ (National aptitude test in architecture)യുടെ രണ്ടാം ടെസ്റ്റ് കൊവിഡ് വ്യാപനത്തെത്തുടർന്ന് പുനഃക്രമീകരിച്ചു. കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ (CoA) നിയന്തണത്തിൽ നടക്കുന്ന പരീക്ഷ ജൂൺ 12ന് ആണ് നടത്താൻ നിശ്ചയിച്ചിരുന്നത്. ഇത് ജൂലായ്  11ലേക്ക് മാറ്റി. ആർക്കിടെക്ചർ കൗൺസിലിന്റെ യോഗ്യതയുള്ള കൗൺസിൽ ആണ് രണ്ടാമത്തെ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. എന്നാൽ കോവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് ജൂണിൽ നടത്താനിരുന്ന പരീക്ഷ ജൂലായിലേക്ക് മാറ്റുകയായിരുന്നു.

ഏപ്രിൽ 10ന് നടന്ന ആദ്യപരീക്ഷയ്ക്ക് 15,066 പേർ അപേക്ഷിച്ചിരുന്നു. 14130 പേരാണ് ആ പരീക്ഷ എഴുതിയത്. അപേക്ഷകളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ കൗൺസിൽ പരിഷ്കാരം വരുത്തിയിരുന്നു. നേരത്തെ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണമായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതിന് മാറ്റം വരുത്തി. പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്​സ് എന്നീ വിഷയങ്ങളിൽ നിർബന്ധമായും പാസായിരിക്കണം എന്ന നിബന്ധനയാണ് കൗൺസിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.

Content highlights :nata 2021 second test resheduled in july