മൊഹാലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഗവേഷണപ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ ഈ സ്വയംഭരണ സ്ഥാപനത്തില്‍ നാനോ സയന്‍സ്, നാനോ ടെക്‌നോളജി എന്നിവയിലെ വിവിധ മേഖലകളിലെ ഗവേഷണങ്ങളാണ് നടന്നുവരുന്നത്.

തിരഞ്ഞെടുക്കപ്പെടുന്നവരെ മൊഹാലി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ഐസര്‍) ലെ പിഎച്ച്.ഡി.ക്കാണ് എന്റോള്‍ ചെയ്യപ്പെടുന്നത്. വിവരങ്ങള്‍ക്ക്: https://inst.ac.in/careers

അപേക്ഷകര്‍ക്ക് ബേസിക്/അപ്ലൈഡ് സയന്‍സസ്, എന്‍ജിനിയറിങ് അനുബന്ധമേഖലയില്‍ എം.എസ്‌സി., എം.ടെക്., എം.ഫാം. എന്നിവയിലൊന്നുവേണം. അന്തിമ സെമസ്റ്റര്‍/വര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഗേറ്റ്, സി.എസ്.ഐ.ആര്‍./യു.ജി.സി. നെറ്റ്, ജസ്റ്റ്, ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്. (ടി.ഐ.എഫ്.ആര്‍./എന്‍.സി.ബി.എസ്.), ഐ.സി.എം.ആര്‍./ഡി.ബി.ടി. ജെ.ആര്‍.എഫ്., ഡി.എസ്.ടി.  ഇന്‍സ്പയര്‍, ജിപാറ്റ് എന്നിവയിലൊന്നില്‍ യോഗ്യത നേടിയിരിക്കണം.

വിശദമായ വിജ്ഞാപനം, അപേക്ഷാഫോം എന്നിവ https://inst.ac.in/careersല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 12-നകം സ്ഥാപനത്തില്‍ ലഭിക്കണം.

Content Highlights: Nanoscience and technology institute invites application for research