പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) എം.ടെക്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എം.ടെക്. സ്‌പെഷ്യലൈസേഷനും ഡിസിപ്ലിനും: ജിയോടെക്‌നിക്കല്‍ എന്‍ജിനിയറിങ് (സിവില്‍), മാനുഫാക്ചറിങ് ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ് (മെക്കാനിക്കല്‍), ഡേറ്റ സയന്‍സ് (മള്‍ട്ടി ഡിസിപ്ലിനറി), സിസ്റ്റം ഓണ്‍ ചിപ്പ് ഡിസൈന്‍ (ഇലക്ട്രിക്കല്‍/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്), കംപ്യൂട്ടിങ് ആന്‍ഡ് മാത്തമാറ്റിക്‌സ് (മാത്തമാറ്റിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്), പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് പവര്‍ സിസ്റ്റംസ് (ഇലക്ട്രിക്കല്‍).

സിവില്‍, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, അഗ്രിക്കള്‍ച്ചറല്‍, ഏറോസ്‌പേസ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നീ എന്‍ജിനിയറിങ് ശാഖകളിലെ യു.ജി. ബിരുദക്കാര്‍, മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഓപ്പറേഷണല്‍ റിസര്‍ച്ച്, ഫിസിക്‌സ് (അസ്‌ട്രോഫിസിക്‌സ്, ആസ്‌ട്രോണമി, സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ് ആന്‍ഡ് കണ്ടന്‍സ്ഡ് മാറ്റര്‍, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാണ്ടം മെനി-ബോഡി തിയറി എന്നിവയിലൊന്നില്‍ പ്രോജക്ട്/കോഴ്സ് ചെയ്തിരിക്കണം) എന്നീ മാസ്റ്റേഴ്‌സ് ബിരുദധാരികള്‍ എന്നിവര്‍ക്ക് വിവിധ പ്രോഗ്രാമുകളിലായി അപേക്ഷിക്കാം.

ഹാഫ് ടൈം ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് (എച്ച്.ടി.ടി.എ.) ലഭിക്കാന്‍ പ്രോഗ്രാമിനനുസരിച്ച് നിശ്ചിതവിഷയത്തിലെ ഗേറ്റ് യോഗ്യത അപേക്ഷാര്‍ഥിക്ക് വേണം. വിശദമായ യോഗ്യതാവ്യവസ്ഥകള്‍ https://iitpkd.ac.in-ലെ അഡ്മിഷന്‍ ലിങ്കില്‍ ലഭിക്കുന്ന ബ്രോഷറിലും ഉണ്ട്. അപേക്ഷ ഏപ്രില്‍ 30-നകം https://pgadmit.iitpkd.ac.in വഴി നല്‍കാം.

Content Highlights: M.Tec in Palakkad IIT