കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഹെല്‍ത്ത് റിസര്‍ച്ച് വകുപ്പിന്റെ കീഴില്‍ പുതുച്ചേരി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം. ആര്‍.) - വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്റര്‍ Msc. പബ്ലിക് ഹെല്‍ത്ത് എന്റമോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

*കാറ്റഗറി I ഓപ്പണ്‍ കോമ്പറ്റീഷന്‍: സുവോളജി, ബോട്ടണി, ലൈഫ് സയന്‍സസ്, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, മൈക്രോബയോളജി, ഇക്കോളജി, എന്‍വയോണ്‍മന്റല്‍ സയന്‍സ്, ബയോകെമിസ്ട്രി എന്നിവയിലൊന്നിലെ ബി.എസ്സി., ബി.വി.എസ്സി./എം.ബി.ബി.എസ്., ബയോടെക്‌നോളജി ഒരു വിഷയമായി പഠിച്ച ബി.ഇ./ബി.ടെക്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയുടെ അന്തിമഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

2021 ഓഗസ്റ്റ് 22-ന് നടത്തുന്ന പൊതു പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. മാസ സ്‌കോളര്‍ഷിപ്പ് 6000 രൂപ.

* കാറ്റഗറി II എ: ഇന്‍സര്‍വീസ് (സെല്‍ഫ് സപ്പോര്‍ട്ടിങ്/സ്‌പോണ്‍സേഡ്) - സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ഓര്‍ഗനൈസേഷനുകളില്‍ ജോലിചെയ്യുന്ന, തൊഴില്‍ദാതാവ് സ്‌പോണ്‍സര്‍ ചെയ്യുന്നവരെ ഈ കാറ്റഗറിയില്‍ പരിഗണിക്കും. മാസ സ്‌റ്റൈപ്പന്‍സ് 3000 രൂപ.

വിശദമായ വിജ്ഞാപനം, അപേക്ഷാഫോം, പ്രോസ്പക്ടസ് എന്നിവ https://vcrc.icmr.org.in/ ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം (വാട്‌സാപ്പ് ന്യൂ ലിങ്ക് വഴി). പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂലായ് 23-നകം ലഭിക്കത്തക്കവിധം സ്ഥാപനത്തിലേക്ക് രജിസ്‌ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി അയയ്ക്കണം.

Content Highlights: Msc public entamology admissions