കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴില്‍ ഡല്‍ഹിയിലുള്ള രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ് MSc. നഴ്‌സിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ BSc. (ഓണേഴ്‌സ്)/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. ആശുപത്രി/സ്‌പെഷ്യാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്/ വിദ്യാഭ്യാസസ്ഥാപനം/പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയില്‍, നഴ്‌സിങ് ഓഫീസര്‍/ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് ഓഫീസര്‍/ തത്തുല്യ സ്ഥാനത്തില്‍ കുറയാത്ത പദവിയില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ നഴ്‌സിങ് പ്രവൃത്തിപരിചയം വേണം.

ട്യൂഷന്‍ ഫീസ് 250 രൂപയാണ്. അംഗീകൃതസ്ഥാപനങ്ങളില്‍നിന്നോ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നോ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് കോഴ്‌സ് ജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗണ്‍സിലിന്റെ നഴ്‌സ് ആന്‍ഡ് രജിസ്‌ട്രേഡ് മിഡ് വൈഫ് രജിസ്‌ട്രേഷന്‍ ഉണ്ടാകണം.

ജൂണ്‍ 13-ന് നടത്തുന്ന രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. പൂരിപ്പിച്ച അപേക്ഷയും രേഖകളും മേയ് 17-ന് വൈകീട്ട് അഞ്ചിനകം സ്ഥാപനത്തില്‍ ലഭിക്കണം. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: http://rakcon.com/

Content Highlights: MSc nursing in Rajkumari Amrit Kaur College of Nursing