നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം.സി.ടി.), ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) യുമായി സഹകരിച്ചുനടത്തുന്ന രണ്ടുവർഷ എം.എസ്സി. ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

രാജ്യത്തെ 17-ൽപ്പരം സ്ഥാപനങ്ങളിലായി നടത്തുന്ന ഈ ഫുൾ ടൈം റഗുലർ തൊഴിലധിഷ്ഠിത പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ഹോസ്പിറ്റാലിറ്റി മേഖലയിലെ മാനേജീരിയൽ സ്ഥാനങ്ങളിൽ പ്രവർത്തിക്കാനുള്ള വിജ്ഞാനവും സാങ്കേതിക നൈപുണ്യവും വിശകലനശേഷിയും അധ്യാപന അഭിരുചിയും രൂപപ്പെടുത്തിയെടുക്കാൻ കഴിയും.

അപേക്ഷാർഥിക്ക് എൻ.സി.എച്ച്.എം.സി.ടി.-ഐ.ജി. എൻ.ഒ. യു. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. ബിരുദമോ ഹോട്ടൽ മാനേജ്മെന്റ് ബാച്ചിലർ ബിരുദമോ വേണം. യോഗ്യതാപ്രോഗ്രാം ഫലം ഒക്ടോബർ 31-നകം നൽകാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.

ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ വഴിയാണ് പ്രവേശനം. അപേക്ഷ http://thims.gov.in / www.nchm.gov.in വഴി ജൂൺ 30 വരെ നൽകാം. അപേക്ഷാ പ്രിന്റൗട്ടും അനുബന്ധരേഖകളും ജൂലായ് അഞ്ചിനകം നോയിഡ എൻ.സി.എച്ച്.എം.സി.ടി. ഓഫീസിൽ ലഭിക്കണം.

Content Highlights: M.Sc in Hospitality Administration apply by June 30