വിശാഖപട്ടണത്തെ ദാമോദരം സന്‍ജീവയ്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തുന്ന ആര്‍ബിട്രേഷന്‍ ആന്‍ഡ് മീഡിയേഷന്‍ എം.എസ്‌സി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

ബാച്ചിലര്‍ ഓഫ് ലോസ്, ബി.ഇ., ബി.ടെക്, ബി.ആര്‍ക്, ബി.ഫാര്‍മസി, എം.സി.എ., എം.ബി.എ., എം.ബി.ബി.എസ്., ബി.ഡി.എസ്., സി.എ., ഐ.സി.ഡബ്ല്യു.എ., സി.എസ്., സി.എഫ്.എ., എം.എസ്‌സി. (ബയോടെക്‌നോളജി), എം.എസ്‌സി. (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയിലൊരു ബിരുദം 50 ശതമാനം മാര്‍ക്കോടെ നേടിയിരിക്കണം.

ഒക്ടോബര്‍ 10ന് സര്‍വകലാശാലാ കാമ്പസില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് പ്രവേശനപരീക്ഷ 

അപേക്ഷ www.dsnlu.ac.in ലുള്ള മാതൃകയില്‍ രേഖകള്‍ സഹിതം നല്‍കണം. പ്രോസസിങ് ഫീസ് 2000 രൂപ. ഓണ്‍ലൈന്‍ ആയോ ഡി.ഡി.ആയോ അടയ്ക്കാം.

പൂരിപ്പിച്ച് സ്‌കാന്‍ചെയ്ത, അപേക്ഷ അനുബന്ധ രേഖകള്‍, ഓണ്‍ലൈനായി പണമടച്ചതിന്റെ രേഖ, തുടങ്ങിയവ സഹിതം, ഒക്ടോബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം admissions@dsnlu.ac.in ല്‍ ലഭിക്കണം.

Content Highlights:  MSc in Arbitration and Mediation