ന്ധ്രാപ്രദേശ് വിശാഖപട്ടണത്തെ ദാമോദരം സന്‍ജീവയ്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തുന്ന ആര്‍ബിട്രേഷന്‍ ആന്‍ഡ് മീഡിയേഷന്‍ രണ്ടുവര്‍ഷ റെഗുലര്‍ MSc. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ബാച്ചിലര്‍ ഓഫ് ലോസ്, ബി.ഇ., ബി.ടെക്., ബി.ആര്‍ക്., ബി.ഫാര്‍മസി, എം.സി.എ., എം.ബി.എ., എം.ബി.ബി.എസ്., ബി.ഡി.എസ്., സി.എ., ഐ.സി.ഡബ്ല്യു.എ., സി.എസ്., സി.എഫ്.എ., എം.എസ്‌സി. (ബയോടെക്‌നോളജി), എം.എസ്‌സി. (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയിലൊരു ബിരുദം 50 ശതമാനം മാര്‍ക്കോടെ നേടണം.

പ്രവേശനപരീക്ഷ ഒക്ടോബര്‍ 10ന് നടക്കും. അപേക്ഷ www.dsnlu.ac.in വഴി നല്‍കാം. പൂരിപ്പിച്ച് സ്‌കാന്‍ ചെയ്ത അപേക്ഷ അനുബന്ധ രേഖകള്‍സഹിതം ഒക്ടോബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം admissions@dsnlu.ac.in ലേക്ക് അയക്കണം.

Content Highlights: MSc Arbitration and Mediation