കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍. പ്രവേശനത്തിന് www.cuonline.ac.in വഴി ജൂലായ് 30-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

ആദ്യഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി വെബ്സൈറ്റിലൂടെ അടിസ്ഥാനവിവരങ്ങള്‍ നല്‍കണം. രണ്ടാംഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്.

റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ റിസര്‍ച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. വിവരങ്ങള്‍ക്ക്: 0494 2407016.

Content Highlights: MPhil Admissions at Calicut University: apply by 30 July