തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്കൂളിന് കീഴിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ ദേശീയനഗര ഉപജീവന പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ കോഴ്സുകൾക്ക് പുറമേ നിശ്ചിത ഫീസടച്ച് പഠിക്കാവുന്ന കോഴ്സുകളും ലഭ്യമാണ്.
കോഴ്സുകളുടെ വിവരങ്ങൾ ചുവടെ
സൗജന്യ കോഴ്സുകൾ
ഇലക്ട്രീഷൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫീൽഡ് ടെക്നീഷ്യൻ അതർഹോം അപ്ലയൻസസ്
യോഗ്യത: എസ്.എസ്.എൽ.സി
പ്രായം: 18-30
കോഴ്സ് കാലാവധി: 3 മാസം
ഫീസുള്ള കോഴ്സുകൾ
പൈതൺ ബേസിക്,
ഫീസ്: 3000 + ജി.എസ്.ടി
റോബോട്ടിക്സ് ബേസിക്സ്,
ഫീസ്: 3500+ ജി.എസ്.ടി
ഡിഷ് ആന്റിന ആൻഡ് സെറ്റ്ടോപ്പ് ബോക്സ്
ഫീസ്: 5000+ ജി.എസ്.ടി
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി.
പ്രായപരിധി: 18-35 വയസ്സ്
പൈതൺ ബേസിക്, റോബോട്ടിക്സ് ബേസിക്സ് എന്നീ കോഴ്സുകൾക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ഇല്ല. ഇതിന് പുറമേ എൻജിനീയറിങ്ങ് പൂർത്തിയാക്കാൻ കഴിയാത്ത പട്ടിക ജാതി/പട്ടിക വർഗ വിദ്യാർഥികൾക്കായി സൗജന്യ റെമഡിയൽ ട്യൂഷനും ഫിനിഷിങ് സ്കൂളൊരുക്കുന്നുണ്ട്. നവംബർ അവസാന വാരത്തോടെയാകും ക്ലാസ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org, എന്ന വെബ്സൈറ്റിലോ 0471 2307733, 8547005050 നമ്പറിലോ ബന്ധപ്പെടുക.
Content Highlights: Model finishing school in trivandrum offers free vocationalcourses, apply now