കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല എം.എച്ച്.ആർ.ഡി-ഡി.ആർ.ഡി.ഒ. ഫെലോഷിപ്പ് പദ്ധതിപ്രകാരം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) സ്ഥാപനമായ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറിയും (എൻ.പി.ഒ.എൽ.) കുസാറ്റും ചേർന്ന് കണ്ടെത്തിയ എട്ട് ഗവേഷണ മേഖലകളിലാണ് പിഎച്ച്.ഡി. അവസരം.

വകുപ്പുകളും പ്രവേശന യോഗ്യതയും: ഓഷ്യനോഗ്രഫി (മൂന്ന് ഗവേഷണ മേഖലകൾ): ഓഷ്യനോഗ്രഫി എം.എസ്സി./ഓഷ്യൻ ടെക്നോളജി എം.ടെക്.

ഇലക്ട്രോണിക്സ് (1): ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് എം.ഇ./എം.ടെക്. നിശ്ചിത സ്പെഷ്യലൈസേഷനോടെ.

ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് (1): ഫിസിക്സ്/ഫോട്ടോണിക്സ് എം.എസ്​സി. അല്ലെങ്കിൽ ഒപ്ടോ ഇലക്ട്രോണിക്സ്/ഫോട്ടോണിക്സ്/ലേസർ ടെക്നോളജി/അപ്ലൈഡ് ഓപ്ടിക്സ്/ഓപ്ടിക്കൽ കമ്യൂണിക്കേഷൻ എം.ടെക്.

അറ്റ്മോസ്‌ഫറിക് സയൻസസ് (1): മെറ്റിയോറോളജി/ഓഷ്യനോഗ്രഫി/അറ്റ്മോസ്‌ഫറിക് സയൻസസ്/ഓഷ്യൻ സയൻസസ്/റിമോട്ട് സെൻസിങ്/ഫിസിക്കൽ ഓഷ്യനോഗ്രഫി ആൻഡ് ഓഷ്യൻ മോഡലിങ് മാസ്റ്റേഴ്സ് ബിരുദം.

പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി (2): പോളിമർ സയൻസ്/കെമിസ്ട്രി/മെറ്റീരിയൽ സയൻസ്/ പോളിമർ ടെക്നോളനി/കെമിക്കൽ എൻജിനിയറിങ് പോസ്റ്റ് ഗ്രാജ്വേഷൻ.

യോഗ്യതാപരീക്ഷയിൽ ഫസ്റ്റ് ക്ലാസ് ഉണ്ടായിരിക്കണം. വിശദവിവരങ്ങൾ www.cusat.ac.in -ലെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഇ-മെയിലിൽ ഫെബ്രുവരി 15 വൈകീട്ട് 5-നകം ലഭിക്കണം.

Content Highlights: MHRD DRDO fellowship in CUSAT apply till February 15