ഹാത്മാഗാന്ധി സർവകലാശാല പഠന വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് ലീഗൽ തോട്ട് നടത്തുന്ന അഞ്ചുവർഷ ബി.ബി.എ., എൽ.എൽ.ബി., (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് ഹയർ സെക്കൻഡറി/തുല്യപരീക്ഷ 45 ശതമാനം മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.

പ്രായം 1.7.2021-ന് 20 വയസ്സിൽ താഴെ. ഒ.ബി.സി./പട്ടികജാതി/വർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് 22 വയസ്സിൽ താഴെ.

വിവിധ വിഷയങ്ങളിലെ എം.എസ്സി., എം.എ., എം.ടെക്., എം.എഡ്., എൽഎൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദമായ പ്രവേശന യോഗ്യതാ വ്യവസ്ഥകളുള്ള വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ http://cat.mgu.ac.in-ൽ ലഭിക്കും.

സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം. അപേക്ഷ ഓൺലൈനായി http://cat.mgu.ac.in വഴി ജൂൺ 29 വരെ നൽകാം. അപേക്ഷയുടെ അന്തിമ കൺഫർമേഷൻ 30-നകം നടത്തണം.

Content Highlights: MG University invites application for PG, BBA, LLB, MTech admission