തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ സ്വാശ്രയ-സഹകരണ മെഡിക്കല്‍ കോളേജുകളിലും ഒഴിവുള്ള എല്ലാ സീറ്റുകളിലേക്കും 2018ലെ ബിരുദ-ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഈ മാസം ആറ് മുതല്‍ 14 വരെ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cee-kerala.org/ www.cee.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.