യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, 2022 - 24 ലെ എം.ബി. എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മാര്‍ക്കറ്റിങ്, ഫൈനാന്‍സ്, ഓപ്പറേഷന്‍സ്, ഹ്യൂമണ്‍ റിസോഴ്‌സസ്, ഓണ്‍ട്രപ്രണര്‍ഷിപ്പ്, ബിസിനസ് അനലറ്റിക്‌സ്, ബാങ്കിങ് എന്നീ സ്‌പെഷ്യലൈസേഷനുകള്‍ ലഭ്യമാണ്.

കുറഞ്ഞത് മൂന്നുവര്‍ഷത്തെ കോഴ്‌സിലൂടെ 60 ശതമാനം മാര്‍ക്കോടെ നേടിയ ഫസ്റ്റ് ക്ലാസ് ബാച്ചിലര്‍ ബിരുദം/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

2022 ജൂണിനകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കാറ്റ് 2021 സ്‌കോര്‍ പരിഗണിച്ചാകും തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഗ്രൂപ്പ് ഡിസ്‌കഷന്‍/ഇന്റര്‍വ്യൂ എന്നിവയ്ക്ക് അപേക്ഷകരെ ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നത്. അപേക്ഷ ഡിസംബര്‍ 15 വരെ acad.uohyd.ac.in/mba22.html വഴി നല്‍കാം.

Content Highlights: MBA In Hyderabad University