ൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (ഡി.ടി.യു.) സ്കൂൾ ഓഫ് മാനേജ്മെന്റ്ആൻഡ് ഓൺട്രപ്രണർഷിപ്പ് നടത്തുന്ന എം.ബി.എ. ഫാമിലി ബിസിനസ് ആൻഡ് ഓൺട്രപ്രണർഷിപ്പ് എം.ബി.എ. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാർഥി 50 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 40 ശതമാനം)/തത്തുല്യ സി.ജി.പി.എ.യോടെ ഏതെങ്കിലും ബിരുദപ്രോഗ്രാം ജയിച്ചിരിക്കണം.

അപേക്ഷകരുടെ കുടുംബം ബിസിനസ് മേഖലയിൽ (ഫാമിലി ബിസിനസ്) പ്രവർത്തിക്കുന്നവരായിരിക്കണം. ജി. എസ്.ടി. നമ്പർ വേണം. ബന്ധപ്പെട്ട രേഖകൾ പ്രവേശനവേളയിൽ ഹാജരാക്കണം.

മൊത്തം സീറ്റ് 40. ബിരുദമാർക്ക് (40% വെയ്റ്റേജ്), കേസ് സ്റ്റഡി (20%), പേഴ്സണൽ ഇന്റർവ്യൂ (30%), ജൻഡർ ഡൈവേഴ്സിറ്റി (5%), അക്കാദമിക് ഡൈവേഴ്സിറ്റി (5%) എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

വിശദാംശങ്ങൾ, http://dtu.ac.in -ൽ ഉള്ള ബ്രോഷറിൽ ലഭിക്കും. അപേക്ഷ 2021 ജൂലായ് 11 രാത്രി 12 മണിവരെ http://dtu.ac.in വഴി നൽകാം.

യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ. ഓൺലൈൻ ആയി ഫീസടയ്ക്കാം.

Content Highlights: MBA in Family business and Entrepreneurship