കേരള കാര്‍ഷിക സര്‍വകലാശാലയുടെ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കോളേജ് ഓഫ് കോ ഓപ്പറേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് നടത്തുന്ന മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (അഗ്രി ബിസിനസ് മാനേജ്‌മെന്റ്) [എം.ബി.എ.- എ.ബി.എം.] പ്രവേശനത്തിന് അപേക്ഷിക്കാം.

ഐ.സി.എ.ആര്‍. സംവിധാനത്തിലെ സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലകള്‍/കല്പിത സര്‍വകലാശാലകള്‍ എന്നിവയില്‍ നിന്നുമുള്ള പ്രൊഫഷണല്‍ ബിരുദധാരികള്‍, റഗുലര്‍ സ്ട്രീമില്‍ ഐ.സി.എ. ആര്‍./എ.ഐ.സി.ടി.ഇ./യു.ജി.സി. അംഗീകാരമുള്ള, ഇന്ത്യന്‍/ വിദേശ സര്‍വകലാശാലകളില്‍ നിന്നുമുള്ള പ്രൊഫഷണല്‍ ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

നവംബര്‍ 2020-നും ഏപ്രില്‍ 2021-നും ഇടയ്ക്ക് നടത്തിയ കെമാറ്റ്/സിമാറ്റ്/കാറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. അപേക്ഷ www.admissions.kau.in വഴി ജൂണ്‍ അഞ്ച് വരെ നല്‍കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജൂണ്‍ 14-നകം ലഭിക്കണം.

Content Highlights: MBA in agriculture apply now