വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.),മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍  ഇന്റര്‍നാഷണല്‍ ബിസിനസ് (എം.
ബി.എ ഐ.ബി.) എന്നീ പ്രോഗ്രാമുകളിലെ 2022ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്‌പെഷ്യലൈസേഷന്‍ഷനുകള്‍: മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫൈനാന്‍സ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.എം.ബി.എ. ഐ.ബി. പ്രോഗ്രാമില്‍ ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്ന സ്‌പെഷ്യലൈസേഷനും ഉണ്ട്.

ഓരോ പ്രോഗ്രാമിലും 9 പേര്‍ക്ക് പ്രവേശനം നല്‍കും.യോഗ്യത: 10+2+3 രീതിയില്‍ പഠിച്ച് നേടിയ ബിരുദമോ അഗ്രിക്കള്‍ച്ചര്‍, ടെക്‌നോളജി, മെഡിസിന്‍, എജുക്കേഷന്‍, ലോ ബിരുദമോ ഏതെങ്കിലും വിഷയത്തിലെ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമോ വേണം,

യോഗ്യതാ പ്രോഗ്രാമില്‍ 50% മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 45%) ഉണ്ടായിരിക്കണം, ഐ.ഐ.എം. നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ (കാറ്റ്) സാധുവായ കോര്‍ വേണം. 202122 വര്‍ഷത്തില്‍ യോഗ്യതാ പരീക്ഷ അഭിമുഖികരിക്കുന്നവര്‍ക്കും അപേക്ഷി
ക്കാം. 2022 ഒക്ടോബര്‍ 5നകം അവര്‍ യോഗ്യത തെളിയിക്കണം,കാറ്റ് കാര്‍ (50% വെയ്‌റ്റേജ്), അക്കാദമിക് മികവ്(20%), ഗ്രൂപ്പ് ഡിസ്‌കഷന്‍ &പേഴ്‌സണല്‍ ഇന്റര്‍വ്യൂ (30%)എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

അപേക്ഷ/http://bhuonline.in/വഴി 2022 ജനുവരി 4 അര്‍ധരാത്രിവരെ ഓണ്‍ലൈനായി നല്‍കാം. അപേക്ഷാഫീസ് 2000 രൂപ (പട്ടികവിഭാഗക്കാര്‍ക്ക് 1000 രൂപ) ഓണ്‍ലൈനായി അടയ്ക്കാം. പ്രോസ്പെക്ടസ് വെബ്‌സൈറ്റില്‍ ലഭിക്കും.

Content Highlights: MBA from Banaras Hindu University