വമാധ്യമരംഗത്തേക്ക് കടന്നുവരാന്‍ വിദ്യാര്‍ഥികള്‍ക്കൊരു അവസരം. കേരളത്തിലെ മികച്ച മാധ്യമപഠന സ്ഥാപനങ്ങളില്‍ ഒന്നായ മാതൃഭൂമി മീഡിയാ സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മാധ്യമപ്രവര്‍ത്തനവും ആധുനിക സാങ്കേതിക വിദ്യകളും സങ്കലനം ചെയ്ത് രൂപകല്‍പന ചെയ്ത രണ്ട് ഫുള്‍ടൈം കോഴ്‌സുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം-പ്രിന്റ് ആന്റ് ഡിജിറ്റല്‍ മീഡിയ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം-ബ്രോഡ്കാസ്റ്റ് ആന്റ് ഡിജിറ്റല്‍ മീഡിയ എന്നിവയാണ് കോഴ്‌സുകള്‍. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള മുഴുവന്‍ സമയ കോഴ്‌സുകളാണിവ. ഇന്‍ഡിസൈന്‍, അറ്റക്സ് സോഫ്‌റ്റ്വെയറുകള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി, വീഡിയോ പ്രൊഡക്ഷന്‍, വിഷ്വല്‍ സ്റ്റോറി മേക്കിങ്, ഡാലറ്റ്, മോജോ, ന്യൂസ് ആങ്കറിങ്, ടെലിപ്രോംപ്റ്റര്‍, ന്യൂസ് പ്രൊഡക്ഷന്‍, ഡോക്യുമെന്‍ട്രി ഫിലിം മേക്കിങ്, ഷോര്‍ട് ഫിലിം മേക്കിങ്, വീഡിയോ എഡിറ്റിങ്, എഫ്.എം എന്നിവയില്‍ പരിശീലനം നല്‍കും. മാതൃഭൂമി ടെലിവിഷന്‍, ദിനപത്രം, എഫ്.എം എന്നിവയുടെ ആധുനിക സാങ്കേതിക സംവിധാനങ്ങളും അവയിലെ വിദഗ്ധരുടെ ക്ലാസുകളും  ഉപയോഗപ്പെടുത്തിയാകും പഠനം. 

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം. 

പ്രായപരിധി: ഉയര്‍ന്ന പ്രായപരിധി 30 വയസ്

ഓണ്‍ലൈനായാണ് അപേക്ഷയും ഫീസും സമര്‍പ്പിക്കേണ്ടത്. മികവ് തെളിയിക്കുന്നവര്‍ക്ക് വിവിധ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനുള്ള അവസരം ഒരുക്കികൊടുക്കും. 80 ശതമാനത്തിലധികമാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്ലേസ്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mathrubhumimediaschool.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 9544038000 എന്ന നമ്പരിലും ബന്ധപ്പെടാം. 

Content Highlights: Mathrubhumi Media School invites application for PG Diploma courses