കൊച്ചി: മാതൃഭൂമി മീഡിയാ സ്‌കൂളില്‍ രണ്ടാംഘട്ട പ്രവേശനം തുടങ്ങി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം പ്രിന്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എന്നീ രണ്ട് റെഗുലര്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം. യോഗ്യത: ഏതെങ്കിലുംവിഷയത്തിലുള്ള അംഗീകൃത ബിരുദം.

ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള മുഴുവന്‍സമയ കോഴ്‌സുകളാണിവ. ഇന്‍ഡിസൈന്‍, അറ്റക്‌സ്, സോഫ്റ്റ്‌വേറുകള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി, വീഡിയോ പ്രൊഡക്ഷന്‍, വിഷ്വല്‍ സ്റ്റോറിമേക്കിങ്, ഡാലറ്റ്, മോജോ, ന്യൂസ് ആങ്കറിങ്, ടെലിപ്രോംപ്റ്റര്‍, ന്യൂസ് പ്രൊഡക്ഷന്‍, ഡോക്യുമെന്‍ട്രി ഫിലിം മേക്കിങ്, ഷോര്‍ട്ട് ഫിലിം മേക്കിങ്, വീഡിയോ എഡിറ്റിങ്, എഫ്.എം. എന്നിവയില്‍ മികച്ച പരിശീലനം നല്‍കും.മാതൃഭൂമി ന്യൂസ്, ദിനപത്രം, എഫ്.എം. എന്നിവയുടെ ആധുനിക സാങ്കേതികസംവിധാനങ്ങളും വിദഗ്ധരുടെ ക്ലാസുകളും ഉപയോഗപ്പെടുത്തിയാണ് പഠനം.

ഉയര്‍ന്ന പ്രായപരിധി 30. മികവു തെളിയിക്കുന്നവര്‍ക്ക് വിവിധ മാധ്യമസ്ഥാപനങ്ങളില്‍ ജോലിലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കും. പോയ രണ്ടുവര്‍ഷങ്ങളില്‍ 80 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ജോലിനേടാന്‍ കഴിഞ്ഞിട്ടുണ്ട്.

അവസാന തീയതി ഒക്ടോബര്‍ 18. വിവരങ്ങള്‍ക്ക്: 9544038000, www.mathrubhumimediaschool.com

Content Highlights: Mathrubhumi media school admissions 2021