ഭുവനേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ് ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

മൂന്നുവർഷം ദൈർഘ്യമുള്ള ബി.എസ്സി. (ഓണേഴ്സ്) മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് പ്രോഗ്രാം പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച്, ഹയർ സെക്കൻഡറി/തത്തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.

മാസ്റ്റേഴ്സ് തലത്തിൽ രണ്ടുപ്രോഗ്രാമുകളുണ്ട്. എം.എ./എം.എസ്സി. കംപ്യൂട്ടേഷണൽ ഫൈനാൻസ്, എം.എ./എം. എസ്സി. മാത്തമാറ്റിക്സ് വിത്ത് േഡറ്റാ സയൻസ് (രണ്ടും രണ്ടുവർഷം) പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് വിഷയമായി പഠിച്ച് ബിരുദം എടുത്തവർക്ക് അപേക്ഷിക്കാം.

ഓഗസ്റ്റ് 31-ന് നടത്തുന്ന രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷവഴിയാണ് അഡ്മിഷൻ. മുൻവർഷത്തെ ചോദ്യപ്പേപ്പർ https://iomaorissa.ac.in/admissions ൽ ലഭ്യമാണ്. പ്രോസ്പക്ടസ്, അപേക്ഷാഫോം എന്നിവ ഈ വെബ് ലിങ്കിൽനിന്ന് ഡൗൺലോഡുചെയ്തെടുക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജൂലായ് 15-നകം പ്രോ?െസ്പക്ടസിൽ നൽകിയിട്ടുള്ള വിലാസത്തിൽ സ്പീഡ്/രജിസ്ട്രേഡ് പോസ്റ്റിൽ ലഭിക്കണം.

അവയുടെ പകർപ്പ് പി.ഡി.എഫ്. ആയി സ്കാൻചെയ്ത് admission.ima@iomaorissa.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്കും അയയ്ക്കണം.

Content Highlights: Mathematics and Application Institute offers Bachelor, Masters programmes