മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എപ്പിഡമോളജി ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ്) പ്രവേശനത്തിന് ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി (എന്‍.ഐ.ഇ.) സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിക്കുവേണ്ടിയാണ് എം.ബി.ബി.എസ്. ബിരുദധാരികള്‍ക്കായി ജൂലായ് ഒന്നിന് തുടങ്ങുന്ന ഈ രണ്ടുവര്‍ഷപ്രോഗ്രാം എന്‍.ഐ.ഇ. നടത്തുന്നത്. പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ കേന്ദ്രീകരിച്ചുള്ള പഠനങ്ങളാണ് കോഴ്‌സിലുള്ളത്.

എം.ബി.ബി.എസ്. ബിരുദവും പൊതുജനാരോഗ്യഅനുബന്ധ മേഖലകളില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള സര്‍ക്കാര്‍ /സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 1.7.2022ന് പ്രായം 45 കവിയരുത്. ചില വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. കേന്ദ്ര/സംസ്ഥാന/കേന്ദ്രഭരണപ്രദേശ സര്‍ക്കാര്‍, സായുധ സേന എന്നിവ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷയുടെ മാതൃക, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ എന്നിവ www.nie.gov.in ല്‍നിന്ന് ഡൗണ്‍ലോഡുചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും ഡിസംബര്‍ 31നകം സ്ഥാപനത്തില്‍ ലഭിക്കണം. അസ്സല്‍ അപേക്ഷ സ്‌പോണ്‍സര്‍വഴി അയയ്ക്കണം.

Content Highlights: Masters in Public Health