മുംബൈ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ്  റിസര്‍ച്ച് (ഐ.ജി.ഐ.ഡി.ആര്‍.), എം.എസ്സി.- ഇക്കണോമിക്സ്, പിഎച്ച്.ഡി -ഡെവലപ്‌മെന്റ്  സ്റ്റഡീസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ച ഈ സ്ഥാപനത്തിലെ ഇക്കണോമിക്‌സ് എം.എസ്സി. പ്രോഗ്രാമിലേക്ക് ബി.എ./ ബി.എസ്സി. ഇക്കണോമിക്‌സ്, ബി.കോം., ബി.സ്റ്റാറ്റ്., ബി.എസ്സി. (ഫിസിക്‌സ്/മാത്തമാറ്റിക്‌സ്), ബി.ടെക്., ബി.ഇ. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

ഡെവലപ്മെന്റ് സ്റ്റഡീസിലെ പിഎച്ച്.ഡി. പ്രവേശനത്തിന്, എം.എ./എം.എസ്സി. ഇക്കണോമിക്‌സ്, എം.സ്റ്റാറ്റ്., എം.എസ്സി. (ഫിസിക്‌സ്/ മാത്തമാറ്റിക്‌സ്/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ഓപ്പറേഷന്‍സ് റിസര്‍ച്ച്), എം.ബി.എ., എം.ടെക്., എം.ഇ., ബി.ഇ., ബി.ടെക്. യോഗ്യതയുള്ളവരെ പരിഗണിക്കും.

രണ്ടു പ്രോഗ്രാമുകള്‍ക്കും ഇക്കണോമിക്‌സില്‍ യോഗ്യതയുള്ളവര്‍ക്ക് 55-ഉം മറ്റ് യോഗ്യതകളുള്ള അപേക്ഷകര്‍ക്ക് 60-ഉം ശതമാനം മാര്‍ക്ക് യോഗ്യതാപരീക്ഷയ്ക്ക് വേണം. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം.

ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. മേയ് എട്ടിന് പരീക്ഷ. ജനറല്‍ ആപ്റ്റിറ്റിയൂഡ്, അനലറ്റിക്കല്‍ എബിലിറ്റി, മാത്തമാറ്റിക്കല്‍ സ്‌കില്‍സ്, ഇക്കണോമിക്‌സ്/മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാകും എം.എസ്സി. പ്രവേശനപരീക്ഷ. ഇംഗ്ലീഷ്, അനലറ്റിക്കല്‍ എബിലിറ്റി, ഇക്കണോമിക് എന്‍വയോണ്‍മെന്റ്, മാത്തമാറ്റിക്കല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍നിന്നുമാകും പിഎച്ച്.ഡി. പ്രവേശനപരീക്ഷാ ചോദ്യങ്ങള്‍.

പരീക്ഷയുടെ വിശദമായ ഘടന www.igidr.ac.in -ല്‍ ഉള്ള പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്

(പ്രോഗ്രാംസ് > അഡ്മിഷന്‍ 2021 ലിങ്കില്‍). അപേക്ഷ ഏപ്രില്‍ 18 വരെ നല്‍കാം.