ചെന്നൈയിലെ മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എം.എ. ഇക്കണോമിക്‌സ് (രണ്ടുവര്‍ഷം) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആക്ചൂറിയല്‍ ഇക്കണോമിക്‌സ്, അപ്ലൈഡ് ക്വാണ്ടിറേറ്റീവ് ഫിനാന്‍സ്, എന്‍വയണ്‍മന്റല്‍ ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, ജനറല്‍ ഇക്കണോമിക്‌സ് എന്നീ സവിശേഷമേഖലകളില്‍ പ്രോഗ്രാം ഉണ്ട്.

കൊമേഴ്‌സ്, മാനേജ്‌മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള സോഷ്യല്‍ സയന്‍സസ്, എന്‍ജിനിയറിങ്, സയന്‍സസ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യതാ

പ്രോഗ്രാമില്‍ 55 ശതമാനം മാര്‍ക്ക് (ഒ.ബി.സി.-50 ശതമാനം, പട്ടികജാതി/വര്‍ഗ/ഭിന്നശേഷി വിഭാഗക്കാര്‍ -45 ശതമാനം) വേണം. 2021 ജൂലായ് ഒന്നിന് പ്രായം 25 വയസ്സില്‍ താഴെയായിരിക്കണം.

അപേക്ഷകര്‍ പ്ലസ്ടു/തുല്യ തലത്തില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കുകയോ ബിരുദതലത്തില്‍ മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ് കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കുകയോ വേണം. 2021-ല്‍ യോഗ്യതാപ്രോഗ്രാം അന്തിമപരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

ജൂലായ് 17-ന് നടത്തുന്ന പ്രവേശനപരീക്ഷവഴിയാണ് അഡ്മിഷന്‍. അപേക്ഷ www.mse.ac.in വഴി ജൂണ്‍ 25 വരെ നല്‍കാം.

Content Highlights: Masters degree in madras school of ecnomics