ഡെറാദൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എം.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാം, പ്രവേശനയോഗ്യത:

എം.എസ്സി. ഫോറസ്ട്രി-ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി എന്നിവയിലൊരു വിഷയം പഠിച്ച് നേടിയ ബി.എസ്സി. അല്ലെങ്കിൽ അഗ്രിക്കൾച്ചർ/ഫോറസ്ട്രി ബി.എസ്സി.

എം.എസ്സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി-ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെയുള്ള ബി.എസ്സി./ഫോറസ്ട്രി ബി.എസ്സി.

എം.എസ്സി. എൻവയോൺമെന്റ് മാനേജ്മെന്റ് - ബേസിക്/അപ്ലൈഡ് സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബി.എസ്സി.; അഗ്രിക്കൾച്ചർ/ഫോറസ്ട്രി ബി.എസ്സി.; എൻവയോൺമെന്റൽ സയൻസ് ബി.ഇ./ബി.ടെക്. എന്നിവയിലൊന്ന്

എം.എസ്സി. സെല്ലുലോസ് ആൻഡ് പേപ്പർ ടെക്നോളജി: കെമിസ്ട്രി ഒരു വിഷയമായി പഠിച്ചുള്ള ബി.എസ്സി. അല്ലെങ്കിൽ കെമിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ് ബി.ഇ./ബി.ടെക്.

എല്ലാ പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക് യോഗ്യതാപരീക്ഷയിൽ 50 ശതമാനം മാർക്ക് (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം) വേണം.

കോഴ്സുകളിലെ പ്രവേശനത്തിന് ഓൺലൈൻ റീമോട്ട് പ്രോക്ടേർഡ് പ്രവേശനപരീക്ഷയുണ്ടാകും. മേയ് 16-ന് നടത്തുന്ന മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ബേസിക് സയൻസസ് (സോഷ്യൽ സയൻസസ് ഉൾപ്പെടെ), അരിത്മറ്റിക് ആൻഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റീസ്, ജനറൽനോളജ് ആൻഡ് കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹൻഷൻ എന്നിവയിൽനിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

പ്രവേശനവിജ്ഞാപനം, അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ www.fridu.edu.in-ൽനിന്ന് ഡൗൺലോഡുചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷ 1500 രൂപയുടെ ഡി.ഡി.സഹിതം ഏപ്രിൽ 16-നകം രജിസ്ട്രാർക്ക് ലഭിക്കണം. ഒന്നിൽ കൂടുതൽ പ്രോഗ്രാമിന് അപേക്ഷിക്കാൻ പ്രത്യേകം അപേക്ഷയും ഫീസും നൽകണം.

Content Highlights: Masters degree in Forest Research Institute, apply now