ജോധ്പുര്‍ ഐ.ഐ.ടി., ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എ.ഐ.ഐ.എം.എസ്.) എന്നിവ സംയുക്തമായി മെഡിക്കല്‍ ടെക്‌നോളജി മേഖലയില്‍ നടത്തുന്ന മൂന്നു പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മാസ്റ്റേഴ്‌സ് പ്രോഗ്രാം, മാസ്റ്റേഴ്‌സ്-പിഎച്ച്.ഡി. ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിന് എം.ബി.ബി.എസ്./ബി.ഡി.എസ്. ബിരുദം അല്ലെങ്കില്‍ എന്‍ജിനിയറിങ്/സയന്‍സ്/ഫാര്‍മസി/അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്/വെറ്ററിനറി സയന്‍സ്/തത്തുല്യ നാലുവര്‍ഷ ബാച്ചിലര്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി (റഗുലര്‍) പ്രോഗ്രം പ്രവേശനത്തിന് മാസ്റ്റേഴ്‌സ് ബിരുദമാണ് യോഗ്യത. സ്‌പോണ്‍സേഡ്, പാര്‍ട് ടൈം, എക്‌സ്‌ടേര്‍ണല്‍ സ്‌കീമിലും പിഎച്ച്.ഡി. പ്രവേശനം ഉണ്ട്.

വിശദമായ വിജ്ഞാപനം www.aiimsjodhpur.edu.in ല്‍ 'ലേറ്റസ്റ്റ് ന്യൂസ്' ലിങ്കില്‍ ലഭിക്കും. അപേക്ഷ ഈ ലിങ്കു വഴി മേയ് 31 വരെ നല്‍കാം.

Content Highlights: Masters and Phd in Medical Technology