കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പി.ജി., പിഎച്ച്.ഡി. കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുഫോസ് നടത്തുന്ന പ്രവേശനപരീക്ഷയിലൂടെയാണ് പ്രവേശനം. എല്ലാ കോഴ്‌സുകളിലും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക സംവരണമുണ്ട്. എം.എഫ്.എസ്സി. ഒഴികെയുള്ള പി.ജി. പ്രോഗ്രാമുകളില്‍ രണ്ടുവീതം എന്‍.ആര്‍.ഐ. സീറ്റുകളുണ്ട്.

എം.എസ്സി.

ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, അപ്ലൈഡ് ജിയോളജി, ബയോടെക്‌നോളജി, ക്‌ളൈമറ്റ് സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, മറൈന്‍ ബയോളജി, മറൈന്‍ കെമിസ്ട്രി, മറൈന്‍ മൈക്രോബയോളജി, ഫിസിക്കല്‍ ഓഷ്യാനോഗ്രഫി, റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസ്., സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് എം.എസ്സി. കോഴ്‌സുകള്‍. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ മേഖലയിലോ ഉള്ള ബി.എസ്സി. ബിരുദമാണ് യോഗ്യത.

എം.എഫ്.എസ്സി.

അക്വാകള്‍ച്ചര്‍, അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത്, അക്വാറ്റിക് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ്, ഫിഷ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫീഡ് ടെക്‌നോളജി, ഫിഷ് പ്രൊസസിങ് ടെക്‌നോളജി, ഫിഷറീസ് എക്‌സ്‌ടെന്‍ഷന്‍, ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങള്‍ സ്‌പെഷ്യലൈസ് ചെയ്ത് എം.എഫ്.എസ്സി. കോഴ്‌സ്. ബി.എഫ്.എസ്സി. ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

എം.ബി.എ.

ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് വിഷയങ്ങളില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷനോടെ എം.ബി.എ. പ്രോഗ്രാം. ബിരുദത്തോടൊപ്പം കെ-മാറ്റ്/സി-മാറ്റ്/ കാറ്റ് യോഗ്യതവേണം.

എം.ടെക്.

കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിങ്, ഇന്റര്‍ഗ്രേറ്റഡ് കോസ്റ്റല്‍സോണ്‍ മാനേജ്‌മെന്റ്, ഓഷന്‍ ആന്‍ഡ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനിയറിങ് എന്നീ വിഷയങ്ങളില്‍ എം.ടെക്. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്. ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

പിഎച്ച്.ഡി.

ഫിഷറീസ് സയന്‍സ്, ഓഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഫിഷറീസ് മാനേജ്‌മെന്റ്, ഫിഷറീസ് എന്‍ജിനിയറിങ് എന്നീ ഫാക്കല്‍റ്റികളുടെ കീഴില്‍ ഫിഷറീസും സമുദ്രശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പിഎച്ച്.ഡി.

അപേക്ഷ

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് www.admission.kufos.ac.in കാണുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി: മേയ് ഏഴ്. കോഴ്‌സുകളുടെ വിശദാംശങ്ങള്‍, ഫീസ്, സീറ്റുകളുടെ എണ്ണം മുതലായ വിവരങ്ങള്‍ അറിയാനും പ്രോസ്‌പെക്ടസ് ലഭിക്കാനും www.kufos.ac.in സന്ദര്‍ശിക്കുക.

Content Highlights: Masters and Phd in KUFOS