രിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കാൻ താത്‌പര്യമുള്ളവർക്കായി നടത്തുന്ന രണ്ടു പ്രോഗ്രാമുകളിലേക്ക് കോയമ്പത്തൂർ ഭാരതിയാർ സർവകലാശാല എക്സ്റ്റൻഷൻ ആൻഡ് കരിയർ ഗൈഡൻസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് രണ്ടുവർഷ എം.എ. കരിയർ ഗൈഡൻസ് പ്രോഗ്രാമിന് അപേക്ഷിക്കാം.

ഗൈഡൻസ് ആൻഡ് കൗൺസലിങ് തത്ത്വങ്ങൾ, കോംപിറ്റൻസി മാപ്പിങ്, കരിയർ അസസ്മെന്റ് മെത്തേഡ്സ് ആൻഡ് ടൂൾസ്, സൈക്കോമെട്രിക് അസസ്മെന്റ് ഇൻ ഗൈഡൻസ് ആൻഡ് കൗൺസലിങ്, പ്രായോഗിക സെഷനുകൾ എന്നിവയടങ്ങുന്നതാണ് പാഠ്യപദ്ധതി.

ഒരുവർഷം ദൈർഘ്യമുള്ള കരിയർ ഗൈഡൻസ് ഫോർ എക്സിക്യുട്ടീവ്സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. പാഠ്യപദ്ധതിയിൽ ഗൈഡൻസ് ആൻഡ് കൗൺസലിങ് തത്ത്വങ്ങൾ, അണ്ടർസ്റ്റാൻഡിങ് വേൾഡ് ഓഫ് വർക്ക്, കരിയർ അസസ് മെന്റ് മെത്തേഡ്സ് ആൻഡ് ടൂൾസ്, ഒക്യുപ്പേഷണൽ പ്രിപ്പറേഷൻ ആൻഡ് ഇൻഫർമേഷൻ, പ്രായോഗിക സെഷനുകൾ എന്നിവ ഉൾപ്പെടുന്നു.

സ്കിൽ വിലയിരുത്തൽ, ആറ്റിറ്റിയൂഡ് ബിൽഡിങ് എന്നിവയ്ക്കായുള്ള സ്കൂൾ സന്ദർശനങ്ങൾ, കരിയർഡയറി തയ്യാറാക്കൽ, സ്കൂൾ കോളേജ് തലങ്ങളിൽ കരിയർ റെഡിനസ്/കരിയർ എക്സിബിഷൻ സംഘടിപ്പിക്കൽ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/സ്കൂൾ/കോളേജ് തല ഇന്റേൺഷിപ്പുകൾ എന്നിവയ്ക്കും പഠിതാക്കൾക്ക് അവസരം ലഭിക്കും.

അപേക്ഷ https://admissions.b-u.ac.in വഴി ജൂലായ് 15-വരെ നൽകാം.

Content Highlights: Masters and P.G Diploma courses in Career Guidance, apply now