റായ്പുരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എം.പി.എച്ച്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എന്‍.വൈ.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്/ബി.ഇ. (ഏതെങ്കിലും ബ്രാഞ്ച്), ബി.വി.എസ്സി. നഴ്‌സിങ് സയന്‍സസ്, ഫിസിയോതെറാപ്പി, ഒക്യൂപ്പേഷണല്‍ തെറാപ്പി, ഫാര്‍മസി എന്നിവയിലൊന്നിലെ ബിരുദം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡെമോഗ്രഫി, പോപ്പുലേഷന്‍ സ്റ്റഡീസ്, ന്യൂട്രീഷന്‍, സോഷ്യോളജി, ഇക്കണോമിക്‌സ്, സൈക്കോളജി, ആന്ത്രോപ്പോളജി, സോഷ്യല്‍വര്‍ക്ക്, മാനേജ്മന്റ്്, നിയമം എന്നിവയിലൊന്നിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം.
ആറുസീറ്റാണുള്ളത്. ഛത്തീസ്ഗഢ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് നാലുസീറ്റും. നവംബര്‍ 26-ലെ പ്രവേശനപരീക്ഷ, 27-ലെ ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 14 വരെ http://www.aiimsraipur.edu.in വഴി നല്‍കാം. കോഴ്‌സ് ഫീസ് 5856 രൂപ.
Content Highlights: Master of public health in raipur aiims, apply till november 14