ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്റര്‍ (ഐ.ഡി.സി.) സ്കൂള്‍ ഓഫ് ടെക്നോളജി 2021-ലെ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ലഭ്യമായ സ്പെഷ്യലൈസേഷനുകള്‍: ആനിമേഷന്‍ ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ഇന്ററാക്ഷന് ഡിസൈന്‍, മൊബിലിറ്റി ആന്‍ഡ് വെഹിക്കിള്‍ ഡിസൈന്‍.
ഡിസൈന്‍/എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഇന്റീരിയര്‍ ഡിസൈന്‍ ബാച്ചിലര്‍ ബിരുദം, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിസൈന്‍, ബി.എഫ്.എ., ജി.ഡി.ആര്‍ട്ട്., ബി.എഫ്.എ.- സ്കള്‍പ്ചര്‍, ആര്‍ട്സ്, സയന്‍സ് മാസ്റ്റേഴ്സ് ബിരുദം, മാസ്റ്റേഴ്സ് ഡിഗ്രി ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക്, വിവിധ സ്പെഷ്യലൈസേഷനുകളിലായി അപേക്ഷിക്കാം.
യോഗ്യതാ പ്രോഗ്രാമില്‍ 55 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡ് വേണം. അപേക്ഷാര്‍ഥി 2021-ലെ കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന് ഫോര്‍ ഡിസൈന്‍ (CEED) യോഗ്യത നേടിയിരിക്കണം. അപേക്ഷ www.iitb.ac.in/newacadhome/mdes.jsp വഴി ഏപ്രില്‍ എട്ടുവരെ നല്‍കാം
Content Highlights: Master of Design courses at IIT Bombay