ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) വിദൂരപഠന രീതിയില്‍ നടത്തുന്ന എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ പ്രോഗ്രാം ആണ്. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദമോ ഉയര്‍ന്ന യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം.
വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോറം എന്നിവ https://www.efluniversity.ac.in -ല്‍നിന്നും ഡൗണ്‍ലോഡു ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ എന്നിവ 'ദി ഡീന്‍, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ് -500007' എന്ന വിലാസത്തില്‍ മാര്‍ച്ച് 20-നകം ലഭിക്കണം. അപേക്ഷ ഇ-മെയില്‍ ആയും അയയ്ക്കാം. വിലാസം: efludema@gmail.com
Content Highlights: MA in Iflu. English Distance Learning