ഗുവാഹാട്ടി ഐ.ഐ.ടി. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് രണ്ടുവര്‍ഷ ഫുള്‍ടൈം ഡെവലപ്‌മെന്റ് സ്റ്റഡീസ് മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം (മേജര്‍/ഓണേഴ്‌സ്) വേണം.

മേജര്‍/ഓണേഴ്‌സില്‍ മാത്രമായി 50 ശതമാനം മാര്‍ക്ക്/5.0 സി.പി.ഐ. (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം/4.5) ഉണ്ടായിരിക്കണം. മേജര്‍/ഓണേഴ്‌സ് കോഴ്‌സ് ഇല്ലാത്തവര്‍ക്കും ഇതേ മാര്‍ക്ക് വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം. റെഗുലര്‍/സ്‌പോണ്‍സേഡ് വിഭാഗങ്ങളില്‍ പ്രവേശനമുണ്ട്. അംഗീകൃതഗവേഷണ വികസനസ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍, നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍, വികസന ഏജന്‍സികള്‍, വ്യവസായമേഖല തുടങ്ങിയവയ്ക്ക് ഉദ്യോഗസ്ഥരെ സ്‌പോണ്‍സര്‍ ചെയ്യാം.

ഇവര്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരും പ്രവേശനം തേടുന്ന മേഖലയില്‍ പ്രൊഫഷണല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഗുലര്‍ ഉദ്യോഗസ്ഥരുമായിരിക്കണം. അപേക്ഷ https://www.iitg.ac.in വഴി ഏപ്രില്‍ 12 വൈകീട്ട് അഞ്ചുവരെ നല്‍കാം

Content Highlights:  MA in Development Studies from IIT Guwahati