ന്യൂ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസ് എം.എസ്‌സി. നഴ്‌സിങ്‌പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്ങി (ഗാസ്‌ട്രോ എന്ററോളജി നഴ്‌സിങ്) ലാണ് പ്രോഗ്രാം ഉള്ളത്.

യോഗ്യത: രജിസ്‌ട്രേഡ് നഴ്‌സ് ആന്‍ഡ് രജിസ്‌ട്രേഡ് മിഡ്‌വൈഫ് ആയിരിക്കണം. അല്ലെങ്കില്‍ അപേക്ഷാര്‍ഥിക്ക് ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗണ്‍സിലിന്റെ തത്തുല്യ രജിസ്‌ട്രേഷന്‍ വേണം. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഉള്ള ബി.എസ്‌സി. നഴ്‌സിങ്/ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് ബിരുദം വേണം. ബി.എസ്‌സി. നഴ്‌സിങ്ങിനു ശേഷമോ, പോസ്റ്റ് ബേസിക് നഴ്‌സിങ്ങിനു മുമ്പോ ശേഷമോ ഉള്ള നിശ്ചിത സ്ഥാപനത്തിലെ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.

ജൂലായ് 14-ന് നടത്തുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.

അപേക്ഷ www.ilbs.in വഴി ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ നല്‍കാം (അനൗണ്‍സ്‌മെന്റ്‌സ് ലിങ്ക് വഴി).

Content Highlights: M.Sc nursing in Liver and Biliary science institute